Greenland Avenue Road,Kolazhy,Thrissur-10,Kerala,India inpsych11@gmail.com Working Hours: 24/7

പ്രായമായവരില്‍ മാത്രമല്ല കുട്ടികളിലും വിഷാദ-ഉന്മാദരോഗങ്ങള്‍ സംഭവിക്കാം. കുട്ടികളുടെ മനശാസ്ത്രപരമായ പ്രത്യേകതകള്‍ വളര്‍ച്ചയുടെയും വികസനത്തിന്‍റെയും ഘട്ടങ്ങള്‍ എന്നിവയല്ലാം രോഗലക്ഷണങ്ങളെ സ്വാധീനിക്കാവുന്നതാണ്. മിക്കവാറും അവയെ തിരിച്ചറിയുക വളരെ വൈകിയാണ്.

അമ്മമാരും കുട്ടികളും തമ്മിലുള്ള വൈകാരിക ബന്ധത്തെക്കുറിച്ചും, അമ്മമാരില്‍ നിന്നുള്ള വിരഹം(അകന്നു നില്‍ക്കല്‍) കുട്ടികളില്‍ സ്യഷ്ടിക്കുന്ന വൈകാരിക അഘാതങ്ങളെക്കുറിച്ചും വിശാലമായ പഠനങ്ങള്‍ നടത്തിയ ശാസ്ത്രജ്ഞനാണ് ജോണ്‍ ബൗള്‍ബി. അമ്മമാരില്‍ നിന്ന് വേര്‍പിരിയേണ്ടി വരുന്ന കുട്ടികള്‍ പ്രകടമാക്കുന്ന വൈകാരിക പ്രതികരണങ്ങള്‍ക്ക് പല ഘട്ടങ്ങള്‍ ഉണ്ട് എന്നായിരുന്നു അദ്ദേഹത്തിന്‍റെ നിഗമനം. വേര്‍പ്പെടുമ്പോളുണ്ടാകുന്ന പ്രതിഷേധമാണ് ആദ്യം. അന്നേരം അവര്‍ കരയുന്നു. അമ്മമാരെ ഉറക്കേ വിളിച്ചുകരയുന്നു. അന്വേഷിച്ചലയുന്നു. അതിനുശേഷം പ്രതീക്ഷയറ്റ് നിരാശനാകുന്നു. ശേഷം തിരിച്ചുവരുമെന്ന പ്രതീക്ഷതന്നെ നഷ്ടപ്പെട്ട് അകല്‍ച്ചയുടെയും നിസ്സംഗതയുടെയും അവസ്ഥയിലെത്തുന്നു. കുട്ടികളുടെ മനസ്സില്‍ നടക്കുന്ന വൈകാരിക വേലിയേറ്റം ഒരാളും അന്നേരം തിരിച്ചറിയുന്നില്ല. ഭാവിയില്‍ പരിഹരിക്കാനാവാത്ത വിധം സങ്കീര്‍ണ്ണതകള്‍ രൂപം കൊള്ളുമെന്നും ആരും അറിയുന്നില്ല. സാധാരണ പോലെയുള്ള ആശ്വാസവാക്കുകള്‍ക്ക് അതീതമാണ് ഈ സമയം(ട്രസ്റ്റ്/മിസ്ട്രസ്റ്റ്-എറിക്കസണ്‍) കുട്ടികളില്‍ ഉണ്ടാകുന്ന മാനസികമായ മുറിവ്. മുറിവിന്‍റെ വ്യതിയാനം അബോധമനസ്സിലാണ് സംഭവിക്കുന്നത്. ശൈശവാവസ്ഥയിലുള്ള കുട്ടികള്‍ അമ്മമാരില്‍ നിന്ന് വേര്‍പെടേണ്ടി വരുമ്പോള്‍ പലതരം അസ്വസ്ഥതകള്‍ പ്രകടമാക്കുന്നതാണ്. അത് ഗൗരവപൂര്‍വ്വം കണക്കിലെടുക്കുകയും വേണം. ڇഅനക്ലിറ്റിക് ഡിപ്രഷന്‍ڈ(മിമരഹശശേര റലുൃലശൈീി) എന്നാണ് څറിനിസ്പിറ്റിസ്چ എന്ന ശാസ്ത്രജ്ഞന്‍ ഈ അവസ്ഥയെക്കുറിച്ച് വിവരിച്ചിട്ടുള്ളത്. അമ്മമാരില്‍ നിന്ന് മൂന്ന് മാസമെങ്കിലും വേര്‍പിരിഞ്ഞു നില്‍ക്കേണ്ടിവന്നിട്ടുള്ള കുട്ടികളെയാണ് ഇദ്ദേഹം നിരീക്ഷണ വിധേയമാക്കിയത്. ഇവരില്‍ വിഷാദഭാവം, കരച്ചില്‍, ഉറക്കകുറവ്, പിന്‍വലിയാനുള്ള പ്രവണത എന്നിവ സ്വാഭാവികമായും ഉണ്ടാകുന്നതാണ്. എല്ലാത്തിനുമുപരി ഇത്തരം വേര്‍പാടുകളുടെ മുറിവ് ഏല്‍ക്കേണ്ടിവരുന്ന കുട്ടികള്‍ക്ക് ഭാവിയില്‍ ബൈപ്പോളാര്‍ കക ഉണ്ടാകുവാനും, ക്രമേണ പ്രസ്തുത സ്പെക്ട്രത്തിനുള്ളില്‍ തന്നെ ഹൈപ്പോമാനിക്ക്, പാനിക്ക് അറ്റാക്ക് എന്നീ അവസ്ഥവിശേഷങ്ങളും നേരിടേണ്ടതായി വരും.

വിഷാദം: കുട്ടികളില്‍ വിഷാദം പലപ്പോഴും പലതരം സ്വഭാവവൈകല്യങ്ങളായും, ദുഃശ്ശീലങ്ങളായും ഒക്കെ പ്രകടിപ്പിക്കപ്പെടുന്നു. ദേഷ്യം, ദുശ്ശാഠ്യം, ആക്രമണ പ്രവണത, നുണപറച്ചില്‍, സാമൂഹ്യവിരുദ്ധത നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് പിന്നിലൊക്കെ ഈ പറഞ്ഞ വിഷാദത്തിന്‍റെ അടിയൊഴുക്കുകള്‍ കണ്ടെന്ന് വരാം. സ്ക്കൂളില്‍ പോകാനുള്ള വിമുഖത, പഠനത്തില്‍ പിന്നോക്കം പോകുക, ഉറക്കത്തില്‍ മൂത്രമൊഴിക്കുക, തലവേദന, തലകറക്കം, വയറുവേദന, ഛര്‍ദ്ദില്‍, ഇറിറ്റബിള്‍ ബൗവല്‍ സിന്‍ഡ്രം, കൂടെകൂടെ കക്കൂസില്‍ പോവുക തുടങ്ങി നിരവധി ശാരീരിക രോഗങ്ങളായും വിഷാദരോഗം പ്രകടമാകാം. വിഷാദരോഗമുള്ള കുട്ടികള്‍ ലഹരിമരുന്നിന് എളുപ്പം അടിമപ്പെടാനുള്ള സാദ്ധ്യതയും ഉണ്ട്.

ഉന്മാദം(മാനിയ): വിഷാദാവസ്ഥയ്ക്ക് നേരെ വിരുദ്ധമായ അവസ്ഥയാണ് മാനിയയില്‍ കാണുക. വളരെയധികം ഉത്തേജിക്കപ്പെട്ട മാനസികവസ്ഥയായിരിക്കും ഇവിടെ കാണപ്പെടുക. അമിതമായ ആഹ്ലാദം, അത്യുത്സാഹം, അമിതമായ ആത്മവിശ്വാസം, അമിതമായ സംസാരം, വര്‍ദ്ധിച്ച പ്രവര്‍ത്തനക്ഷമത, സ്വയം പ്രകീര്‍ത്തിക്കുവാനുള്ള പ്രവണത, പൊങ്ങച്ചങ്ങള്‍, പണം അനാവശ്യമായി ചെലവഴിക്കുക, പരിചയമില്ലാത്ത ആളുകളുമായിപോലും ചങ്ങാത്തം സ്ഥാപിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നി ലക്ഷണങ്ങള്‍ കാണുന്നതാണ്. ചിലരില്‍ അമിതമായ ദേഷ്യവും, ആക്രമണ-നശീകരണ പ്രവണതകളും പ്രകടമാകുന്നു. മറ്റുചിലരില്‍ വീട്ടില്‍ നിന്നും ഇറങ്ങിപോകുന്ന പ്രവണതയും കാണും. ഈ ദിവസങ്ങളില്‍ ഇവര്‍ക്ക് ശക്തമായ ഉറക്കകുറവ്, ഭക്ഷണക്രമത്തിലുള്ള വ്യത്യാസങ്ങള്‍, അമിതമായ ഭക്തി, അമിത ലൈംഗീകാസക്തി, വസ്തുക്കളുടെ ദുരുപയോഗം, ലൈംഗീകതിക്രമങ്ങള്‍ തുടങ്ങി പല അപാകതകളും കാണാം.

ഓര്‍ക്കുക! ഡിപ്പ്രഷന്‍/മാനിയ ആവര്‍ത്തന സ്വഭാവമുള്ള അസുഖമാണ്. ഒരിക്കല്‍ വന്ന് പൂര്‍ണ്ണമായും ഭേദമായാല്‍ പോലും വീണ്ടും വരാനുള്ള സാധ്യതയുണ്ട്. മുതിര്‍ന്നവരില്‍ കാണപ്പെടുന്ന ഒബ്സസ്സീവ് കമ്പല്‍സീവ് ഡിസോര്‍ഡര്‍, കണ്‍ വെര്‍ഷന്‍ ഡിസോര്‍ഡര്‍, ഡിസോസിയേറ്റീവ് ഡിസോര്‍ഡര്‍, മറ്റു മനോജന്യ ശാരീരിക രോഗങ്ങള്‍ ഇവയെല്ലാം മുതിര്‍ന്നവരിലെന്നപോലെ കുട്ടികളിലും കാണപ്പെടുന്നതാണ്.